Channel 17

live

channel17 live

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

പറപ്പൂക്കര ഗ്രാമ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബീന സുരേന്ദ്രന്‍ അവതരിപ്പിച്ചു. മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും യുവതയെ ഏര്‍പ്പെടുത്തി പറപ്പൂക്കര സ്‌ക്വാഡ് രൂപീകരിക്കും. മാലിന്യം നിക്ഷേപിക്കുന്നവരേയും വലിച്ചെറിയുന്നവരേയും പിടികൂടുന്നതിനും ലഹരി വിപത്തുകള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ”പറപ്പൂക്കര സ്‌ക്വാഡ്’ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുള്ളത്. 26,71,43,850 രൂപ വരവും 26,25,87,280 രൂപ ചെലവും 45,56,570 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും, മാലിന്യ സംസ്‌കരണത്തിനും, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്.

പഞ്ചായത്തില്‍ ‘ജീവനം’ ആരോഗ്യ പദ്ധതി രണ്ടാം ഘട്ടം, ബഡ്‌സ് സ്‌കൂള്‍, മൊബൈല്‍ ക്രിമറ്റോറിയം, ലൈഫ് ഭവന പദ്ധതി, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചമി പഠന കേന്ദ്രം, പ്രധാന പാതയോരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍, ബോട്ടില്‍ ബൂത്ത്, കമ്മ്യൂണിറ്റി ലെവല്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍, ലൈബ്രറി കൌണ്‍സിലിന്റെ അംഗീകാരമുള്ള വായനശാലകള്‍ക്ക് ധനസഹായം, സ്‌നേഹാരാമം-ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്കുകള്‍, തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പ്രാരംഭ ചികിത്സാധനസഹായം എന്നീ പദ്ധതികള്‍ ഈ ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ബജറ്റ് അവതരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ആമുഖപ്രസംഗം നടത്തി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.സി. പ്രദീപ്, എം.കെ ഷൈലജ, എന്‍.എം പുഷ്പാകരന്‍, മറ്റ് വാര്‍ഡ് ജനപ്രതിനിധികള്‍, സെക്രട്ടറി ജി. സബിത തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!