Channel 17

live

channel17 live

ആതുര സേവനം ജന സേവനത്തിലധിഷ്ഠിതമാകണം: ഗവര്‍ണര്‍

നല്ല മനുഷ്യനായിരുന്നാലേ ഒരാള്‍ക്ക് നല്ല ഡോക്ടറോ അഭിഭാഷകനോ പൊതുപ്രവർത്തകനോ ആകാന്‍ പറ്റുകയുള്ളൂ എന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപതാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരിന്നു ഗവര്‍ണര്‍.

‘ഏതൊരു മേഖലയിലും പ്രാവീണ്യം തെളിയിച്ച ഒരു വ്യക്തി, അയാള്‍ ഒരു നല്ല ഡോക്ടര്‍, അല്ലെങ്കില്‍ നല്ല എഞ്ചിനീയര്‍, അല്ലെങ്കില്‍ നല്ല വക്കീല്‍ അങ്ങനെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടല്ല അറിയപ്പെടുക. മറിച്ച്, ഒരു നല്ല മനുഷ്യനായിട്ടാണ്. സഹജീവികളോടു മനുഷ്യത്വം കാണിക്കുന്നു എങ്കില്‍ ആരും നല്ല ഡോക്ടറും എന്‍ജിനീയറും വക്കീലും ആകും. മനുഷ്യത്വം എന്ന നന്മയാണ് സമൂഹം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അത് കാഴ്ചവയ്ക്കുന്നിടത്ത് നിങ്ങള്‍ നല്ലൊരു ഡോക്ടറാകും – അദ്ദേഹം പറഞ്ഞു. നമ്മുടെ ഗ്രാമം, നമ്മുടെ ജില്ല, നമ്മുടെ സംസ്ഥാനം, നമ്മുടെ രാജ്യം അവയാകണം നമ്മുടെ ജോലിസ്ഥലം. നമ്മുടെ സ്വന്തം ഗ്രാമത്തില്‍ ജോലി ചെയ്യുക എന്നതാകണം നിങ്ങളുടെ ലക്ഷ്യം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!