കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കരപ്പാടം എന്ന സ്ഥലത്തുള്ള ഏറാട്ട് അമ്പലപറമ്പിൽ വെച്ച് പെരിഞ്ഞനം ചക്കരപ്പാടം ദേശം, ഏറാട്ട് വീട്ടിൽ , സുരേഷ് 56 വയസ്സ് എന്നയാളെ കൈകൊണ്ടും , മഴു കൊണ്ടും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് പെരിഞ്ഞനം ചക്കരപ്പാടം ദേശം, കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത് 50 വയസ്സ് , എന്നയാളെയും കൈപ്പമംഗലം വില്ലേജിൽ ഐരൂർ ദേശത്ത് ചന്ദ്രപുരക്കൽ വീട്ടിൽ, കോക്കാൻ എന്നു വിളിക്കുന്ന വിനീഷ്, 45 വയസ്സ് എന്നയാളെയുമാണ് കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് 7-ാം തിയ്യതി പെരിഞ്ഞനം കൊറ്റംകുളം എറാട്ട് കുടുംബക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര പോകുമ്പോൾ ശ്രീജിത്തും കൂട്ടുകാരും മോട്ടോർ സൈക്കിളിൽ വന്ന് ഘോഷയാത്രയുടെ ഇടയിലേക്ക് കയറ്റാൻ ശ്രമിക്കുകയും ഘോഷയാത്ര കഴിഞ്ഞ സമയം അമ്പലത്തിനടുത്ത് വെച്ച് സുരേഷ് ശ്രീജിത്തിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ച് വാക്ക് തർക്കമുണ്ടാവുകയും മദ്യ ലഹരിയിൽ ശ്രീജിത്തും കൂട്ടുകാരും ചേർന്ന് സുരേഷിനെ ആക്രമിക്കുകയുമായിരുന്നു.
കൈപമംഗലം പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ ബിജു കെ ആർ, സബ് ഇൻസ്പെക്ടർമാരായ സൂരജ് കെ എസ് , ഹരിഹരൻ സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ ഗിരീശൻ, ഗിൽബർട്ട് ജേക്കബ്, സിവിൽ പോലിസ് ഓഫിസർമാരായ ഡെൻസ്മോൻ, അനന്തു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ശ്രീജിത്തിന്റെ പേരിൽ മതിലകം പോലീസ് സ്റ്റേഷനിൽ 4 അടിപിടി കേസും, വലപ്പാട് പോലീസ് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതിന് 2 കേസും, കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ എടുത്തതിനുള്ള 2 കേസും അടക്കം 14 കേസുകൾ ഉണ്ട്, ശ്രീജിത്ത് 1996 മുതൽ തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളും കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ “Dossier Criminal”ആണ് .വിനീഷിൻ്റെ പേരിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ 2021ൽ ഒരു വധശ്രമ കേസും, സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയതിന് ഒരു കേസും, 2 അടിപിടി കേസും അടക്കം 6 കേസുകളുണ്ട്.