കുപ്രസിദ്ധ ഗുണ്ട അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുകര ദേശത്ത്, അറക്കപറമ്പില്‍ വീട്ടില്‍, വിനയന് 29 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിക്കാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, സിയാദ്, രജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്. വിനയൻ അന്തിക്കാട് പോലിസ് സ്റ്റേഷനിൽ 2020 ൽ ഒരു വധശ്രമ കേസും 2018, 2019, 2022, എന്നീ വർഷങ്ങളിൽ ഓരോ അടിപിടികേസുകളും വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അടക്കം 8 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 49 ഗുണ്ടകളെ കാപ്പ ചുമത്തി. 30 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 19 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.