പുത്തൻ ചിറ പിണ്ടാണി വില്വാമംഗലം പാടശേഖരത്തിൽ പെട്ട “ചെങ്ങം മത” തോട് വീണ്ടെടുത്ത് ആഴം കൂട്ടി വൃത്തിയാക്കിയാൽ വർഷക്കാലത്ത് പണ്ടാണിപടിഞ്ഞാറെ മിച്ചഭൂമിയിലെ വെള്ള കെട്ടിന് ശ്വാശതപരിഹാരം ആകും ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി യുടെ ഉദ്ഘാടനം ചെങ്ങം മൊത പാടത്ത്നടന്ന ഉദ്ഘാടനം വാർഡ് മെമ്പർ സംഗീത അനീഷിൻ്റെ ആദ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമിത ദിലിപ് ,10-ാം വാർഡ് മെമ്പർ ഷൈലജ സന്തോഷ്, വില്വാമംഗലം പാടശേഖരസെക്രട്ടറി പി.സി. ബാബു, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മഹേഷ് മോഹനൻ, ശുചിത്വ മിഷൻകോ- ഓർഡിനേറ്റർ പി.കെ. വേലായുധൻ എന്നിവർ പങ്കെടുത്തു.
നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് “ഇനി ഞാൻ ഒഴുകട്ടെ “
