Channel 17

live

channel17 live

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

കൊരട്ടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷ് 41 വയസ് എന്നയാളെ വീട്ടിൽ പഞ്ചലോഹ നടരാജ വിഗ്രഹം വച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 04.01.2025 തിയ്യതി മുതൽ 17.02.2025 തിയ്യതിവരെയുള്ള കാലയളവിൽ 5,00,000/- (അഞ്ച് ലക്ഷം) രൂപ കൈപറ്റി പഞ്ചലോഹ നടരാജ വിഗ്രഹം നൽകാതെ ദേവി വിഗ്രഹം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിന് കാടുകുറ്റി സാമ്പാളൂർ സ്വദേശിയായ മാടപ്പിള്ളി വീട്ടിൽ ഷിജോ 45 വയസ്സ് എന്നയാളെയും, കറുകുറ്റി അന്നനാട് സ്വദേശിയായ അനന്തഭവൻ വീട്ടിൽ ബാബു പരമേശ്വരൻ നായർ 55 വയസ്സ് എന്നയാളെയുമാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിലൂടെ പരാതിക്കാരന് പുരാവസ്തുക്കളോടുള്ള താല്പര്യമുള്ളതായി മനസിലാക്കിയാണ് പഞ്ചലോഹ നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടർന്ന് 17.02.2025 തിയ്യതിയാലാണ് പഞ്ചലോഹ വിഗ്രഹമാണെന്ന് വിശ്വസിപ്പ് ഇവർ ഒരു ദേവി വിഗ്രഹം പരാതിക്കാരന് നൽകുകയായിരുന്നു. നടരാജ വിഗ്രഹത്തിന് പകരം ദേവി വിഗ്രഹം ലഭിച്ച പരാതിക്കാരൻ അതിനെക്കുറിച്ച് ഇവരോട് ചോദിച്ചപ്പോൾ ഈ വിഗ്രഹം വീട്ടിൽ വെച്ചിട്ട് ഐശ്വര്യം ഉണ്ടായില്ലെങ്കിൽ കോട്ടയം പാല സ്വദേശിയായ ഒരാൾ ദേവി വിഗ്രഹം 15 കോടി രൂപക്ക് വാങ്ങുമെന്നും ഇവർ പരാതിക്കാരനോട് പറഞ്ഞിരുന്നു, പരാതിക്കാരൻ സംശയം തോന്നി ദേവി വിഗ്രഹം ജ്വല്ലറിയിൽ കൊണ്ട് പോയി പരിശോധിച്ചതിൽ ആണ് വിഗ്രഹം പഞ്ചലോഹം അല്ല എന്ന് മനസിലാക്കിയാണ് പരാതി നൽകുകയും കൊരട്ടി പോലീസ് FIR രജിസ്റ്റർ ചെയ്യുകയും പരാതി നൽകിയത് അറിഞ്ഞ് .

ഒളിവിൽ പോയ പ്രതികളെ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കാടുകുറ്റി, അന്നനാട് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത രംഗൻ, സബ് ഇൻസ്പെക്ടർ റെജിമോൻ, എ.എസ്.ഐ. മാരായ ഷീബ, നാഗേഷ്, സ്പെഷ്യൽ ബ്രാഞ്ച് എ. എസ്. ഐ. രഞ്ജിത്ത് വി ആർ, എസ്. സി. പി. ഒ മാരായ സജീഷ്, ഫൈസൽ, സി. പി. ഒ. മണികുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!