കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ ജോബ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ നിർവഹിച്ചു. ഏപ്രിൽ 26ന് തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിന്റെ ഭാഗമായാണ് ജോബ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എ ബാലചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിവ്യ റെനീഷ്, വാർഡ് മെമ്പർമാരായ രാജി വേണു, പി.കെ അസിസ്, എ.എ കൃഷ്ണൻ, റ്റി.ഒ ജോയ്, രമ ബാബു, കെ.കെ ജയന്തി ഷീബ ചന്ദ്രൻ, സി ഡി എസ് ചെയർപേഴ്സൺ പുഷ്പലത സുധാകരൻ, സെക്രട്ടറി ഇൻ ചാർജ് സി.ഒ ആന്റോ കെ.ഡി.ഐ.എസ്.സി ആർപി മാരായ വിദ്യ, രാജി, കമ്മ്യൂണിറ്റി അംബാസ്സഡർ സ്വാതി ജയൻ തുടങ്ങിയവർ പങ്കെടുത്തു.