കൊരട്ടി : 2025 മാർച്ച് 31 കേരള സംസ്ഥാനം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ക്യാപ്റ്റൻ ആയിട്ടുള്ള ജാഥക്ക് കൊരട്ടി സെൻ്റർ ,മഞ്ഞളികെട്ട്, ദേവമാത ,വഴിച്ചാൽ ചിറങ്ങര എന്നിവടങ്ങളിൽ സ്വീകരണം. ജാഥയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല നവകേരള ശുചിത്വ മിഷൻ ഡയറക്ടർ ദ്വീദിക സി. നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത സ്ഥാപിച്ചു. പാലക്കാട് ഐ ആർ ടി സി മേഖല കോർഡിനേറ്റർ വി.കെ സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനത്തിന് മുമ്പോടിയായി ഹരിത സ്ഥാപനങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം, ശുചിത്വ കവല പ്രഖ്യാപനം, കൊരട്ടി പള്ളിയെ ഹരിത തീർത്ഥാടന ടൂറിസ കേന്ദ്രമായി പ്രഖ്യാപിക്കൽ. ഹരിത അയൽക്കൂട്ട പ്രഖ്യാപനം, ഹരിത അംഗനവാടികൾ,ഹരിത ഗ്രന്ഥാലയപ്രഖ്യാപനം എനിവ സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്തിലെ മികച്ച ഹരിത സ്കൂൾ ആയി കൊരട്ടി പഞ്ചായത്ത് സ്കൂളിനെയും, ഹരിത സ്ഥാപനമായി പൊങ്ങo നൈപുണ്യ കോളേജിനെയും, മികച്ച ഹരിത വാർഡ് ആയി വാർഡ് 12 ചെറ്റാരിയ്ക്കലിനെയും തിരഞ്ഞെടുത്തു. ശുചിത്വ – മാലിന്യ പ്രവർത്തനങ്ങളിലെ മികവിന് കൊരട്ടി പഞ്ചായത്ത് ഹരിത കർമ്മസേനയെ ആദരിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് സെക്രട്ടറി ശ്രീലത കെ.എസ്, ജോമോൻ ജേക്കബ്ബ്, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസ്സി സ്ക്കറിയ, വർഗ്ഗീസ് പയ്യപ്പിള്ളി, പി.ജി സത്യപാലൻ,ഷിമ സുധിൻ, ലിജോ ജോസ്, പി.എസ് സുമേഷ്, റൈയ്മോൾ ജോസ്, ജൈനി ജോഷി, പോൾസി പോൾ, എം.ആർ രമ്യ എന്നിവർ പ്രസംഗിച്ചു.
കൊരട്ടി സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് : ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു
