Channel 17

live

channel17 live

വനം, വന്യജീവി സംരക്ഷണ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) മലയോരജാഥ

അങ്കമാലി :കേരളാ കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നിന്നും മലയോരജാഥ ആരംഭിച്ചു. 1972 വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) എൽ എ മാരുടെ നേത്രത്വത്തിൽ 27-ന് ദില്ലിയിൽ നടത്തുന്ന ധർണയുടെ പ്രചരണാർത്ഥം ആരംഭിച്ച മലയോരജാഥ 22-ന് സമാപിക്കും. ജില്ലാ പ്രസിഡന്റ് ടോമി ജോസഫാണ് ജാഥാ ക്യാപ്റ്റൻ.

സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എ യുമായ ഡോ. സ്റ്റീഫൻ ജോർജ് മലയോര ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് മാർട്ടിൻ ബി. മുണ്ടാടൻ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ജോണി നെല്ലൂർ, ബാബു ജോസഫ്, ജോർജ് വർഗീസ്, വി.വി ജോഷി, എം.എം ഫ്രാൻസിസ്, വിൻസെന്റ് പൗലോസ്,ടി.എ ഡേവിസ്,അങ്കമാലി മണ്ഡലം പ്രസിഡന്റ് പോൾ ജോസഫ് എന്നിവർ പ്രദങ്ങിച്ചു.22-ന് കോതമംഗലത്ത് നടക്കുന്ന സമാപന സമ്മേളനം സെബാസ്റ്റ്യൻ കളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!