അന്നമനട:സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍മ്മാണം നിലച്ച് കിടന്ന അന്നമനട ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി യുടെ നിര്‍മ്മാണം പുനരാരംഭിച്ചു.സാംസ്‌ക്കാരിക വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമം അനിശ്ചിതമായി നിണ്ടതോടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ലൈബ്രറിയുടെ നിര്‍മ്മാണം പുര്‍ത്തിയാക്കുന്നത്.നിലവിലെ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ അസൗകര്യം കണക്കിലെടുത്താണ് പുതിയ ലൈബ്രറിയും ഡിജിറ്റല്‍ സംവിധാനത്തോടെ വായനശാലയക്ക് പുതിയ കെട്ടിടവും ഒരുക്കിയത്.ബസ് സ്റ്റാന്റ് കെട്ടിടത്തിലെ സാധ്യത കണക്കിലെടുത്ത് ഒന്നാം നില നിര്‍മ്മിച്ചാണ് ലൈബ്രറി ഒരുക്കുന്നത്.കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ച 40 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയത്.തുടര്‍ പ്രവര്‍ത്തനത്തിന് ഫണ്ട് ഇല്ലാതെ വന്നതോടെയാണ് നിര്‍മ്മാണം നിലച്ചത്.കെട്ടിട നിര്‍മ്മാണം പുര്‍ത്തിയാക്കി ഒരു വര്‍ഷത്തിലധികം നിണ്ട ശേഷമാണ് നിര്‍മ്മാണം പുനരാംഭിക്കാനായത്. ലൈബ്രററിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 30 ലക്ഷവും, എ.സി.പി.ജോലികള്‍ക്ക് 10 ലക്ഷവും അടക്കം 80 ലക്ഷം ചിലവിട്ടാണ് ലൈബ്രറി പുര്‍ത്തിയാക്കുന്നത്.ഗ്രാമ പഞ്ചായത്ത് ആരംഭിച്ചിട്ടുള്ള സിവില്‍ സര്‍വ്വിസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സാങ്കേതിക മികവോടെ ഒരുക്കാനാണ് ഡിജിറ്റില്‍ ലൈബ്രറി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് സുചിപ്പിച്ചു. ഡിജിറ്റില്‍ റഫറന്‍സ് ലക്ഷ്യമിട്ട് ആറ് കമ്പ്യൂട്ടറുകളും അതിനാവശ്യമായ മേശയും , വായന ഡിസ്‌കഷൻ ലക്ഷ്യമിട്ട് ഡിസ്‌കഷൻ കോര്‍ണ്ണര്‍ എന്നിവയും ഒരുക്കും.
അന്നമനട ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി യുടെ നിര്‍മ്മാണം പുനരാരംഭിച്ചു
