പോര്‍ക്കുളം ഗ്രാമപഞ്ചായത്തും കേരള ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന മത്സ്യകൃഷി വികസന പദ്ധതിയിലുള്‍പ്പെടുത്തി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
സ്വകാര്യ കുളങ്ങളിലേക്ക് 1450 മത്സ്യകുഞ്ഞുങ്ങളും പൊതു കുളത്തിലേക്ക് 2130 മത്സ്യകുഞ്ഞുങ്ങളെയുമാണ് വിതരണം ചെയ്തത്. കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളാണ് മത്സ്യകര്‍ഷകര്‍ക്കും പൊതുകുളങ്ങള്‍ക്കുമായി വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ജിഷ ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ രജനി പ്രേമന്‍, വിജിത പ്രജി, സുധന്യ സുനില്‍കുമാര്‍, ഫിഷറീസ് ഓഫീസര്‍ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.