പുതുക്കാട് : പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ തൊറവ്വ് വില്ലേജിൽ കണ്ണമ്പത്തൂർ ദേശത്ത് കൊളങ്ങരപറമ്പിൽ വീട്ടിൽ രതീഷ് രവീന്ദ്രൻ (38 വയസ്സ്) എന്നയാളിൽ നിന്ന് രതീഷിന്റെ വാഹനത്തിന്റെ ലോൺ സെറ്റിൽമെന്റ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2.4 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിനാണ് മരത്താക്കര ഒല്ലൂർ സ്വദേശിയായ തെക്കിനിയത്ത് വീട്ടിൽ ഷാരോൺ (34 വയസ്സ്) എന്നയാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഷാരോൺ മുമ്പ് രതീഷിന് കാർ ലോൺ ശരിയാക്കി കൊടുത്തിരുന്നു. ഈ ലോൺ രതീഷിന്റെ ശമ്പളത്തിൽ നിന്നാണ് അടച്ചിരുന്നത് ലോൺ മുടക്കമില്ലാതെ അടക്കുന്നതിനാൽ കാർ ലോൺ 60000/- രൂപ കുറവിൽ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞ് ഷാരോൺ രതീഷിനെ വിളിക്കുകയായിരുന്നു ആലോചിച്ചിട്ട് പറയാമെന്ന് രതീഷ് പറയുകയും പീന്നീട് രതീഷിന്റെ വീട് പണിക്കായി ലോൺ എടുക്കുന്നതിനായി കാർ ലോൺ ക്ലോസ് ചെയ്യുന്നതിനായി ഷാരോണിനെ വിളിക്കുകയും ഷാരോൺ രതീഷിന്റെ കാർ ലോൺ സെറ്റിൽമെന്റ് ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത്, 2024 ഒക്ടോബർ 17-ന് ക്യാഷായി 1,98,500 രൂപയും, 18-ാം തിയ്യതി ഗൂഗിൾപേ വഴി 41,500 രൂപയും കൂടി ആകെ 240000/- (രണ്ട് ലക്ഷത്തി നാല്പതിനായിരം) രൂപ കൈപ്പറ്റുകയുമായിരുന്നു. പണം കൈപറ്റിയ ശേഷം ഈ തുക ബാങ്കിൽ അടച്ചുവെന്ന് പറഞ്ഞ് വ്യാജമായി തയ്യാറാക്കിയ ബാങ്ക് സ്ലിപ്പിന്റെ കോപ്പിയും, NOC യും ഷാരോൺ രതീഷിന് നൽകുകയും ചെയ്തു. കാർ ലോണിന്റെ EMI അടക്കുന്നതിനായി 2024 നവംബർ മാസത്തിൽ രതീഷിന്റെ ഫോണിൽ മെസേജ് വന്നപ്പൊൾ ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് ഷാരോൺ അവിടെ ജോലിയിൽ ഇല്ല എന്നറിയുന്നത്. തുർന്ന് ഷാരോണിനോട് പണം തിരികെ ചോദിച്ചപ്പോൾ കൊടുക്കാതെ മുങ്ങി നടന്നതിനാലാണ് രതീഷ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 22-01-2025 തിയ്യതി പരാതി നൽകുകയും ഇക്കാര്യത്തിന് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. കേസെടുത്തതായി അറിഞ്ഞ് ഷാരോൺ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിനിടെ ഇയാൾ മരത്താക്കരയിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ മരത്താക്കരയിൽ നിന്ന് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ മാർഗ നിർദേശാനുസരണം ചാലക്കുടി DYSP, K.സുമേഷിൻ്റെ മേൽനോട്ടത്തിൽ പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാർ.വി, സബ് ഇൻസ്പെക്ടർ പ്രദീപ്.N, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ, വിശ്വനാഥൻ .കെ .കെ, ASI ധനലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിധീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ ഡേവിഡ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വാഹന ലോൺ സെറ്റിൽമെന്റ് ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ തയ്യാറാക്കി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി റിമാന്റിൽ
