ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ വനിതകൾക്കും തക്കാളി, വെണ്ട, പയർ വഴുതനങ്ങ പച്ചമുളക് എന്നി ഇനങ്ങളിൽ പ്പെട്ട ഒരു ലക്ഷത്തി മുപ്പത്തിഅഞ്ചായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു ഓരോ വാർഡ് തല കുടുംബ ശ്രീ ADS നാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല വാർഡുകളിലെ ഓരോ കുടുംബശ്രീ യൂണിറ്റകൾക്ക് മുഖാന്തിരം വിതരണം ചെയ്ത തൈകൾ ജൈവ രീതിയിൽ ഓരോ വീട്ടിലും അടുക്കളത്തോട്ടങ്ങളിലൂടെയാണ് കൃഷി ചെയ്യുന്നത് ഇത്തരം കൃഷിയുടെ മോനിറ്ററിംഗ് ചുമതല അന്നമനട കൃഷി ഭവനിലെ കൃഷി അസിസ്റ്റൻ്റുമാർക്കാണ് പച്ചക്കറി ഉൽപാദന രംഗത്ത് സ്വയം പര്യാപ്ത കൈവരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം തൈ വിതരണോൽഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ ടികെ സതീശൻ നിർവ്വഹിച്ചു CDS മെമ്പർ ഷൈലജ ദിനേശൻ അധ്യക്ഷത വഹിച്ചു . കൃഷി അസിസ്റ്റന്റ് ശ്രീകുമാർ നിർദ്ദേശങ്ങൾ നൽകി.
അന്നമനടയിൽ വനിതകൾക്കായ് 1.30ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു
