ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് ഇരിങ്ങാലക്കുട കാരുമാത്ര സ്വദേശി 26533000/- (രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം) രൂപ Billion Bees ഷെയർ ട്രേഡിങ്ങ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 07-02-2025 തിയ്യതി FIR രജിസ്റ്റർ ചെയ്യുകയും ഈ കേസിലേക്കാണ് ഇരിങ്ങാലക്കുട കോലോത്തും പടി സ്വദേശിയായ കിഴക്കേ വളപ്പിൽ സുബിൻ 37 വയസ് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്..
കാരുമാത്ര സ്വദേശിയെ സുബിനും, സഹോദരനായ ബിബിനും, ബിബിന്റെ ഭാര്യ ജയ്തയും ചേർന്ന് ഷെയർ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസം തോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 26533000/- (രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം) രൂപ 03-04-2018 തിയ്യതി മുതൽ 20-01-2023 തിയ്യതി വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് വാങ്ങിയത്, ലാഭ വിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെയായപ്പോഴാണ് പരാതി നൽകിയത്.
Billion Bees ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഇതു വരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 4 കേസുകളിൽ പ്രതിയാണ് സുബിൻ. ഇതിൽ ഒരു കേസ് ഇന്നലെ 22-03-2025 തിയ്യതിയിൽ രജിസ്റ്റർ ചെയ്തതാണ്. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 2019 ജനുവരി മുതൽ 2022 ഒക്ടോബർ മാസം വരെ ഷെയർ ട്രേഡിങ്ങ് നടത്തി ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 2800000/- (ഇരുപത്തിയെട്ട് ലക്ഷം) രൂപ വാങ്ങി 2023 ഒക്ടോബറിന് ശേഷം ലാഭ വിഹിതമോ വാങ്ങിയ പണമെ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയതിനാണ് അവിട്ടത്തൂർ സ്വദേശിയുടെ പരാതിയിൽ ഇന്നലെ FIR രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Billion Bees ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയതിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള FIR കളിൽ അന്വേഷണം നടത്തി വരവെ Billion Bees ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിലെ പ്രതിയായ സുബിൻ എന്നയാൾ കോലോത്തുംപടിയിൽ വന്നതായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട DYSP സുരേഷ്.കെ.ജി യുടെ മോൽനോട്ടത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ദിനേഷ് കുമാർ, രാജു, സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജോഷ്, മുരുകദാസ്, രജീഷ്, സിജു എന്നിവർ ചേർന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്. സുബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പീന്നീട് കസ്റ്റഡിയിൽ വാങ്ങി ബാക്കിയുള്ള കേസുകളിലേക്ക് അറസ്റ്റ് രേഖപ്പെടുത്തും.