അപകടങ്ങളും മരണങ്ങളും തുടർച്ചയായി ഉണ്ടാകുന്ന പോട്ട ആശ്രമം സിഗ്നൽ ജ ജംഗ്ഷൻ താൽക്കാലികമായി അടച്ചു.
അപകടങ്ങളെ തുടർന്ന് MLA യും നഗരസഭ ചെയർമാനും വിളിച്ച് ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ദേശീയപാത അതോറിറ്റിയുടേയും ബസ് ഓപ്പറേറ്റേഴ്സിൻ്റേയും യോഗമാണ് ജംഗ്ഷൻ അടക്കാൻ തീരുമാനിച്ചത്. ഇവിടെ അടിപാത നിർമ്മിക്കാൻ NH1 യുടെ അനുമതി ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാവുകയും ചെയ്തതായും, നിർമ്മാണം വൈകാതെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
നിലവിൽ ഇതുവഴിയുള്ള ബസ് സർവ്വീസുകൾ ഇരുഭാഗത്തേയും സർവ്വീസ് റോഡിലൂടെ പോട്ട അടിപാത വഴി സർവ്വീസ് നടത്തും. പ്രധാന ജംഗ്ഷൻ എന്ന നിലയിൽ കാൽ നടക്കാർക്ക് റോഡ് ക്രോസ് ചെയ്യുന്നതിനുള്ള ക്രമീകരണം NH I അധികൃതർ പരിശോധിച്ച് നടത്തും.