ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു.
ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ‘വൃത്തി 2025’ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ മനോജ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള സംശയങ്ങളും, നിരീക്ഷണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ശുചിത്വ മിഷന്‍ പ്രതിനിധികളുമായി പങ്കുവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ശില്‍പശാലയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മാലിന്യമുക്ത നവകേരളം കോ-കോര്‍ഡിനേറ്റര്‍ വി. ബാബുകുമാര്‍, മാധ്യമ പ്രതിനിധികളായ മനോജ് കടമ്പാട്ട്, അജീഷ് കര്‍ക്കിടകത്ത്, വി. മുരളി, എന്‍.സി സംഗീത്, ജിഫിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
കുടിശ്ശിക അദാലത്തിന്റെ കാലാവധി 31 വരെ നീട്ടി
ഖനന മേഖലയിലുള്ളവരുടെ അധിക/ അനധികൃത ഖനനത്തിനുള്ള കുടിശ്ശിക അദാലത്തിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. ഈ തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും അധിക/ അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയല്‍റ്റിയും പിഴയും പുതിയ ചട്ട ഭേദഗതിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമായിരിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു.