മാലിന്യമുക്ത നവകേരളം പുത്തൻചിറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല പ്രഖ്യാപനം മാണിയങ്കാവിൽ വച്ച് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ് സ്വാഗതം പറഞ്ഞു , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി സുബ്രഹ്മണ്യൻ നന്ദി രേഖപ്പെടുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി വിദ്യാധരൻ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേണുക ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്,അസിസ്റ്റന്റ് സെക്രട്ടറി ,പഞ്ചായത്ത് അംഗങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധിവർ പങ്കെടുത്തു . ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അനുമോദനങ്ങൾ നൽകി. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകി .
മാലിന്യമുക്ത നവകേരളം പുത്തൻചിറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല പ്രഖ്യാപനം മാണിയങ്കാവിൽ വച്ച് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു
