ഇരിങ്ങാലക്കുട: വഖഫ് ബില്ല് ലോകസഭയിൽ അവതരിപ്പിച്ച നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യമർപ്പിച്ച് ബിജെപി ഇരിങ്ങാലക്കുടയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. പട്ടുകുടകളുമായി പാർട്ടി ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം ബിഷപ്പ് ഹൗസ് സെൻ്ററിലെത്തി സമാപിച്ചു.തുടർന്ന് പ്രവർത്തകർ ലാത്തിരി മേശപ്പൂ കത്തിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ബിൽ അവതരണം ആഘോഷമാക്കി. ബിജെപി മണ്ഡലം പ്രസിഡണ്ടുമാരായ ആർച്ച അനീഷ്, പി എസ് സുഭീഷ്, മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, രഞ്ജിത്ത് കെ ആർ, നേതാക്കളായ കവിതാ ബിജു, സെബാസ്റ്റ്യൻ ചാലിശ്ശേരി, ലിഷോൺ ജോസ്, വിൻസെൻ്റ് ചിറ്റിലപ്പിള്ളി,ജോർജ്ജ് ആളൂക്കാരൻ,രമേഷ് അയ്യർ, അഖിലാഷ് വിശ്വനാഥൻ,ലാമ്പി റാഫേൽ,രാമചന്ദ്രൻ കോവിൽപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, സുനിൽ തളിയപ്പറമ്പിൽ, അജീഷ് പൈക്കാട്ട്,ടി കെ ഷാജു, രാഖി മാരാത്ത്,ടി ഡി സത്യദേവ്, പ്രിയ അനിൽകുമാർ, പ്രീതി, ഷെറിൻ കെ കെ,അജീഷ് അശോകൻ, ഉണ്ണികൃഷ്ണൻ,റീജ സന്തോഷ്,കെ പി അഭിലാഷ്,സിന്ധു സതീഷ് എന്നിവർ നേതൃത്വം നൽകി.
വഖഫ് ബില്ല് അവതരിപ്പിച്ച മോദിസർക്കാരിന് അഭിവാദ്യമർപ്പിച്ച് പട്ടുകുടകളുമേന്തി അഹ്ലാദപ്രകടനം നടത്തി
