ചാലക്കുടി: ചാലക്കുടി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സീ യു ഹാരിഷ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി താലൂക്കിൽ അടിച്ചിലി വില്ലേജിൽ മധുരമറ്റം ദേശത്ത് പഞ്ചായത്ത് ഗ്രൗണ്ടിന് പടിഞ്ഞാറ് വശം എറണാകുളം സ്വദേശിയുടെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിൽ നിന്നും ചാരായം മാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഷാജി പി പി, കെ. കെ രാജു ജെയ്സൺ ജോസ് സിവിൽ എക്സൈസ് ഓഫീസർ രാജേഷ് പി ആർ ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ ചേർന്ന് കണ്ടെത്തി നശിപ്പിച്ചു . വിവിധ പഴവർഗങ്ങളും തെങ്ങിൻ പൂങ്കലകളും കരിമ്പും ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ മികച്ചയിനം വാഷ് തയ്യാറാക്കി ചാരായം വാറ്റുന്ന വലിയ കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചത്. മലയോര പ്രദേശത്ത് എക്സൈസ് വകുപ്പ് ഫോറസ്റ്റ് വകുപ്പുമായി ചേർന്ന് റെയ്ഡുകൾ ശക്തമായതിനെ തുടർന്ന വിഷു ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കും വിവാഹ പാർട്ടികൾക്കും കൊടുക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനീഷ് കുമാർ പുത്തില്ലൻ ൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഷാജി പി പി , കെ കെ രാജു, ജെയ്സൺ ജോസ് ,സിവിൽ എക്സൈസ് ഓഫീസർ ഓഫീസർമാരായ രാജേഷ് പി ആർ ഡ്രൈവർ മുഹമ്മദ് ഷാനും ചേർന്ന് കണ്ടുപിടിച്ച കേസ് രജിസ്റ്റർ ചെയ്തു.വ്യാജ മദ്യത്തിന്റെ ഉത്പാദനം വിതരണം എന്നിവയെ കുറിച്ച് രഹസ്യവിവരം നൽകാവുന്നതാണ് :0480 2705522തകർത്തു
വ്യാജ വാറ്റു കേന്ദ്രം തകർത്തു
