പാണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചാണോത്ത് ദേശത്തെ സ്വാമിക്കുന്ന് എ കെ ജി റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം റവന്യു- ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു.ഒല്ലൂർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി കൺവീനർ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
പാണഞ്ചേരി സ്വാമിക്കുന്ന് എ കെ ജി റിംഗ് റോഡ് നിർമ്മാണോദ്ഘാടനം നടത്തി
