കയ്പമംഗലം : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 07.04.2025 തിയ്യതി രാത്രി 07.10 മണിക്ക് കൈപ്പമംഗലം ഡോക്ടർപടിയിലുളള വീട്ടിൽ അനധികൃതമയി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കൈപ്പമംഗലം ഡോക്ടർപടി സ്വദേശിയായ ചോറാട്ടിൽ വീട്ടിൽ ബൈജു 51 വയസ്സ് എന്നയാളെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്.
ബൈജു അമിത അളവിൽ മദ്യം വീട്ടിൽ സൂക്ഷിച്ച് അനധികൃതമായി വിൽപ്പന നടത്തുകയാണെന്ന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഡോക്ടർ പടിയിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിലാണ് 500 ML ന്റെ 8 (എട്ട്) പ്ലാസ്റ്റിക് കുപ്പികളിലായി 3.750 ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശമദ്യവും, മദ്യം വിൽപന നടത്തിയതിൽ ലഭിച്ച 1000/- രൂപയും കണ്ടെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കാര്യത്തിന് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് T, വിൻസന്റ് A D , അസ്സി. സബ് ഇൻസ്പെക്ടർ, അൻവറുദ്ദീൻ, നിഷി P K, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാറൂക്ക്, ഷിജു P K എന്നിവർ ചേർന്നാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്.