ചേർപ്പ് : ഊരകം കണ്ടേശ്വരം സ്വദേശിയായ കുന്നത്തുകാട്ടിൽ വീട്ടിൽ മണി 73 വയസ് എന്നയാളെ മർദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചൂളകട്ട കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് കീഴുത്താണി സ്വദേശികളായ മേപ്പുറത്ത് വീട്ടിൽ വിഷ്ണുപ്രസാദ് 28 വയസ്, ആലക്കാട്ട് വീട്ടിൽ ബാസിയോ 28 വയസ്, വാക്കയിൽ വീട്ടിൽ സീജൻ 21 വയസ്, വടക്കൂട്ട് വീട്ടിൽ ആദർശ് 21 വയസ് എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തത്. 06.04.2025 തീയതി രാത്രി 08.45 മണിയോടെ മണിയും ഊരകം കണ്ടേശ്വരം സ്വദേശിയായ വെന്നിക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ 50 വയസ് എന്നയാളും ഒന്നിച്ച് പെരുവനം പൂരത്തിന് പോവുമ്പോൾ ഊരകം സെന്ററിൽ എത്തിയപ്പോൾ ഉണ്ണിക്കൃഷ്ണൻ വെള്ളം വാങ്ങാൻ കടയിൽ പോവുകയും റോഡിൽ നിൽക്കുകയായിരുന്ന കേൾവിക്കുറവുള്ള മണിയോട് കാറിൽ വന്ന പ്രതികൾ എന്തോ ചേദിച്ചപ്പോൾ മറുപടി പറയാത്തതിലുള്ള വെരാഗ്യത്താൽ കാറിൽ നിന്ന് ഇറങ്ങി വന്ന് വിഷ്ണുപ്രസാദ് മണിയെ തടഞ്ഞുനിർത്തി കൈകൊണ്ടും കാലുകൊണ്ടും അടിച്ചും ചവിട്ടിയും പരിക്കേൽപിക്കുകയും ബാസിയോ ചെരിപ്പിട്ട കാലുകൊണ്ട് മണിയുടെ ഇടത് വാരിഭാഗത്ത് ചവിട്ടുകയും, സീജൻ മണിയുടെ അരക്കെട്ടിന് ചവിട്ടുകയും തുടർന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ റോഡ് പണിക്ക് കൊണ്ടുവന്ന ചൂളക്കട്ട എടുത്ത് എറിഞ്ഞതിൽ മണിയെ എറിയുകയുമായിരുന്നു. സംഭവത്തിൽ മണിയുടെ ഇടത് വാരിയെല്ലിനും, അരക്കെട്ടിലെ ഇടത് ഭാഗത്തെ എല്ലിനും പൊട്ടൽ സംഭവിച്ചു. സംഭവത്തിൽ പരിക്കേറ്റ മണി തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ 08.04.2025 തീയതി ആശുപത്രിയിൽ വെച്ച് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ പ്രതികളെ ചേർപ്പിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
വിഷ്ണു പ്രസാദിന് ഇരിങ്ങാലക്കുട, ആളൂർ, കാട്ടൂർ, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലായി 3 വധശ്രമക്കേസും, 2 കവർച്ചാക്കേസും, ഒരു POCSO കേസും, 3 അടിപിടിക്കേസുകളുമുണ്ട്. ബാസിയോ ക്ക് കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്, സബ് ഇൻസ്പെക്ടർമാരായ സജിബാൽ, ജെയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിന്ധി, സതീഷ്, സിവിൽ പോലീസ് ഓഫീസർ ഗോകുൽ എന്നിവരാണ് അവന്വേഷണ സംഘത്തിലുള്ളത്.
കേൾവിക്കുറവുള്ളയാളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 യുവാക്കുൾ റിമാന്റിൽ
