വെള്ളിക്കളങ്ങര : 11.04.25 തിയ്യതി രാത്രി 09.30 മണിക്ക് കുറ്റിച്ചിറയിലുള്ള വീട്ടിൽ വെച്ച് കുറ്റിച്ചിറ പള്ളം സ്വദേശികളായ മോഡൺ പ്ലാക്ക വീട്ടിൽ മോഹനൻ 66 വയസ് എന്നയാളെ കഴുത്തിൽ കുത്തിപിടിച്ച് തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോൺ കൊണ്ട് തലയുടെ ഇടത് ഭാഗത്തും പിൻകഴുത്തിലും ഇടിക്കുകയും കൈകൊണ്ട് കഴുത്തിന്റെ ഇടത് ഭാഗത്ത് അടിച്ച് പരിക്കേൽപ്പിക്കുകയും 22.30 മണിയോടെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇയാളുടെ ഭാര്യ തങ്കമണി 60 വയസ് എന്നവരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പടുത്തികൊണ്ട് അടുക്കളയിൽ ഇരുന്നിരുന്ന മിക്സി എടുത്ത് തങ്കമണിയുടെ തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടുപകരണങ്ങൾ തല്ലി തകർത്ത് ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കുകകയും ചെയ്തതിന് തങ്കമണിയുടെ പരാതിയിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതിയും ഇവരുടെ മകനുമായ കുറ്റിച്ചിറ പള്ളം സ്വദേശിയായ മോഡൺ പ്ലാക്ക വീട്ടിൽ റെന്റിൽ 44 വയസ് എന്നയാളെയാണ് വെള്ളിക്കുളങ്ങര പോലീസ് കുണ്ടു കുഴിപ്പാടം എന്ന സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. റെൻ്റിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെന്റിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കേസും, വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനുള്ള ഒരു കേസും, ലഹരിക്കടിമപ്പെട്ട് പെതുജന ശല്യം ഉണ്ടാക്കിയതിനുള്ള ഒരു കേസുമുള്ളയാളാണ്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ISHO കൃഷ്ണൻ K,GASI സതീഷ്.CPO സനൽകുമാർ, DVR GASI ഷിജു. എന്നിവർ ചേർന്നാണ് റെന്റിലിനെ അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ അച്ചനെയും അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
