കാട്ടൂർ: അപകട ശേഷം നിർത്താതെ പോയ വാഹനപകട കേസിലെ പ്രതിയെയും കൃത്യ വാഹനമായ യമഹ സ്കൂട്ടറും കണ്ടെത്തി. 3 മാസങ്ങൾക്ക് മുൻപ് 15.01.2025 തീയ്യതി വൈകുന്നേരം 7.30 മണിക്ക് ലേബർ സെന്ററിൽ വെച്ച് കാട്ടൂർ ഫാത്തിമ മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞു അയൽവാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാട്ടൂർ നെടുമ്പുര ലേബർ സെന്ററിൽ താമസിക്കുന്ന ചിറ്റിലപ്പിള്ളി ഹൗസിൽ ജോസഫ് ഭാര്യ ക്രിസ്റ്റീനയെ 58 വയസ്സ് ആണ് ഒരു വെള്ളയിൽ പച്ചയും വെള്ളയും നിറത്തോടെയുള്ളതും സീറ്റ് ഭാഗം പ്രത്യേക ഷേപ്പ് ഉള്ള സ്കൂട്ടർ ഇടിച്ചു നിർത്താതെ പോയത്. ക്രിസ്റ്റീനയുടെ തലയോട്ടി പൊട്ടി ഗുരുതര പരിക്കേൽക്കുകയും മണം തിരിച്ചറിയാനുള്ള സംവേദന ശേഷി നഷ്ടപെടുകയും ചെയ്തിരുന്നു.ഇവരുടെ പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഈ ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും തുടർന്ന് നിരവധി സിസിടിവി ക്യാമറ പരിശോധിക്കുകയും ലഭിച്ച നിർണ്ണായക തെളിവുമായി പോകവേയാണ് പ്രതിയെ കണ്ടുതിരിച്ചറിഞ്ഞു സാഹചര്യതെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് പ്രതിയായ ഉണ്ണികൃഷ്ണൻ 48 വയസ്സ്, ചന്ദ്ര പുരക്കൽ വീട്, ലേബർ സെന്റർ ദേശം എന്നയാളെ പിടികൂടിയത്.കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഈ ആർ ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം കെ അസീസ്, സി പി ഓ കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപകട ശേഷം നിർത്താതെ പോയ കേസിലെ പ്രതിയെയും വാഹനവും കണ്ടെത്തി പിടികൂടി
