ചാലക്കുടി വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത രണ്ട് സഹോദരങ്ങളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം വില്ലേജിലെ കുറ്റിക്കാട് ദേശവാസികളായ കോട്ടക്ക വീട്ടിൽ ലിജോ (30 വയസ്സ്), സഹോദരൻ ലിൻ്റോ (28 വയസ്സ്) എന്നിവരെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ വേളൂക്കരയിൽ പ്രവർത്തിക്കുന്ന വിക്ടോറിയ ബാറിൽ 13 – 4-2024 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാർ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി കോട്ടയം വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ( 45വയസ്സ്) എന്നയാളെ മദ്യപിച്ചു കൊണ്ടിരുന്ന ടേബിളിലേക്ക് ടച്ചിംഗ്സ് കൊണ്ടു കൊടുക്കാത്ത കാരണം പറഞ്ഞ് കൈ കൊണ്ട് അടിക്കുകയും വെള്ളം നിറഞ്ഞ ജെഗ്ഗ് കൊണ്ട് തലയിലടിക്കുകയും ജയകുമാറിന്റെ ഇടതു കൈത്തണ്ടയിലും, ഇടതു ചെവിയുടെ മുകളിലായി തലയിലും ജെഗ്ഗ് കൊണ്ടു ഗുരുതരമായ പരുക്കുകൾ സംഭവിക്കുന്നതിനും അടുക്കളയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയും തുടർന്ന് മദ്യകുപ്പികളും , സോഡ കുപ്പികളും , ബാറിൻെറ മുൻവശം ഗ്ലാസും തല്ലിത്തകർത്തതിൽ 80000 രൂപയുടെ നഷ്ടം സംഭവിക്കുന്നതിനു ഇടയാക്കിയ കാര്യത്തിനാണ് ലിജോ, ലിൻ്റോ എന്നിവരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ലിൻ്റോക്കെതിരെ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട്. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ സജീവ് , സബ്ബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ് , സിജു മോൻ . ജോഫി ജോസ് , എ എസ്സ് ഐ. ജിബി , സിവിൽ പോലീസ് ഓഫീസർമാരായ ആൻസൻ പൗലോസ് , സോനു, അരുൺകുമാർ . കെ . കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങൾ റിമാന്റിൽ
