വെള്ളിക്കുളങ്ങര : 14.04.2025 തിയ്യതി രാത്രി 10.30 മണിയോടെ കോടാലി ബാറിന് മുൻവശം റോഡിൽ വച്ച് വെള്ളിക്കുളങ്ങര സ്വദേശിയായ കാമറ്റത്തിൽ വീട്ടിൽ ഷിബിൽ 29 വയസ് എന്നയാളെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് വെള്ളിക്കുളങ്ങര മോനടി സ്വദേശിയായ ചെറു പറമ്പിൽ വീട്ടിൽ വിജീഷ് 28 വയസ് എന്നയാളെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
14–04-2025 വൈകീട്ട് ഷിബിൽ സുഹൃത്തുക്കളുമൊന്നിച്ച് കോടാലി ബാറിൽ മദ്യപിക്കുന്നതിനായി പോയിരുന്നു. ബാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഷിബിലിന്റെ കൂടെ പഠിച്ചിട്ടുള്ള വിജീഷിന്റെ കവിളിൽ തട്ടിയിരുന്നു ആ സമയം വീജിഷ് അവിടെ നിന്നും പോയിരുന്നു. തുടർന്ന് ഷിബിൽ സുഹൃത്തുക്കളുമൊന്നിച്ച് ബാറിൽ നിന്നിറങ്ങി മുൻവശത്തെ റോഡിൽ എത്തിയ സമയം രാത്രി 10.30 മണിയോടെ വിജിഷ് സ്കൂട്ടറിൽ വന്ന് കൈയ്യിലുണ്ടായിരുന്ന ഹെൽമറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ഷിബിലിന് തലയിൽ മുറിവേറ്റിരുന്നു. ഈ സംഭവത്തിന് ഷിബിൽ 15-04-2025 തിയ്യതി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ വന്ന് പരാതി പറഞ്ഞത് പ്രകാരം FIR രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ അന്വേഷണം നടത്തി വരവെ വിജീഷിനെ വെള്ളിക്കുളങ്ങര മോനടിയിൽ നിന്നാണ് പിടികൂടിയത്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ.കെ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, എ എസ്സ് ഐ. ജോയ്.എം.ഒ, സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, അമൽരാജ്, ഹോഗാർഡ് ജോസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.