കയ്പമംഗലം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വളണ്ടിയർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും അതാത് വാർഡുകളിൽ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് പരിശീലനം നൽകി, എം ഇ എസ് അസ്മാബി കോളേജിൽ നടന്ന വളണ്ടിയർ പരിശീലന പരിപാടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ആർ ശ്രീധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി ജനറൽ കൺവീനർ ടി എസ് സജീവൻ മാസ്റ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എടവലിങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ, അസ്മാബി കോളേജ് പ്രിൻസിപ്പാൽ ഡോ: റീന മുഹമ്മദ്, എം ഇ എസ് ബോർഡ് മെമ്പർ പി എം ഷൈൻ, കെ എം അബ്ദുൽ ജമാൽ, ഡോ : ഫ്രെ. കെ പി സുമേതൻ തുടങ്ങിയവർ സംസാരിച്ചു. നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ ക്യാമ്പുകൾക്ക് ട്രെയിനർമാരെ സജ്ജമാക്കി കയ്പമംഗലം
