Channel 17

live

channel17 live

തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ : വിശാലിനെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലാക്കി

തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ PIT NDPS നിയമപ്രകാരമുള്ള 2025 ലെ ആദ്യത്തെ കരുതൽ തടങ്കൽ. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

വാടാനപ്പിള്ളി : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകൾക്കെതിരെ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS Act) പ്രകാരം തടങ്കൽ ഉത്തരവും സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അണ്ണല്ലൂർ ഗുരുതിപ്പാല സ്വദേശിയായ കോട്ടുകര വീട്ടിൽ വിശാൽ 35 വയസ് എന്നയാളെയാൾക്കെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞ് വന്നിരുന്ന വിശാലിനെ നടപടികൾ പൂർത്തിയാക്കി ഇന്നലെ രാത്രി 11.15 മണിയോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനും ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നിയമമാണ് PIT NDPS.

“വിശാൽ” അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത മയക്ക്മരുന്നുകളും ലഹരിവസ്തുക്കളും മറ്റും ജില്ലയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാളാണ്. വിശാലിനെതിരെ 2015 ൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ 85 പൊതി ഗഞ്ചാവ് കടത്തിയതിനുള്ള കേസും, 2022 ൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ 7 കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയതിനുള്ള കേസും, 2024 ൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ  73 ഗ്രാം Methamphetamine നും 3.533 കിലോഗ്രാം ഗഞ്ചാവും .003 ഗ്രാം ഹാഷിഷ് ഓയിലും കടത്തിയതിനുള്ള കേസുകളുണ്ട്. കൂടാതെ മാള, ചാലക്കുടി, കൊടകര എന്നീ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, വീട് കയറി ആക്രമണം, അടിപിടി തുടങ്ങി 27 ക്രമിനൽ കേസുകളിൽ പ്രതിയായി ഉൾപ്പെട്ടയാളും കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളയാളുമാണ് “വിശാൽ”.

വാടാനപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിനു.ബി.എസ്, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഖ്, അഖിലേഷ് എന്നിവര്‍ PIT NDPS പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ ജില്ലയിൽ 2025 ൽ PIT NDPS പ്രകാരം കരുതൽ തടങ്കലിൽ ആക്കുന്ന ആദ്യത്തെ ആളാണ് “വിശാൽ”. തുടർന്നും കൂടുതൽ പേർക്കെതിരെ PIT NDPS പ്രകാരം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!