ചാലക്കുടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മേലൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. തൊഴിൽമേളയിൽ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള കെ-ഡിസ്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എങ്ങനെ ഇന്റർവ്യൂ അഭിമുഖീകരിക്കാം, ഇംഗ്ലീഷ് ഭാഷ നൈപുണി, റെസ്യുമെ ബിൽഡിംഗ് മുതലായ മേഖലകളിലാണ് പരിശീലനം. കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ ശ്രീധരൻ, സിഡിഎസ് ചെയർപേഴ്സൺ ഷിജി വികാസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ, റിസോഴ്സ് പേഴ്സൺമാരായ ടി.കെ ബാബു, സുജാ ജോയ്, തീമാറ്റിക് എക്സ്പർട്ട് രാധികാ രാജൻ, കമ്മ്യൂണിറ്റി അംബാസിഡർ പ്രീതി എന്നിവർ സംസാരിച്ചു. ഡി ഡബ്ലിയു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 26ന് തൃശ്ശൂരിൽ നടക്കുന്ന മെഗാ തൊഴിൽമേളയിൽ ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്നാണ് (വെള്ളി 25-04-2025). കൂടുതൽ അറിയാൻ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
തൊഴിൽ അന്വേഷകർക്ക് പരിശീലനം
