ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെയും സിവിൽ പോലീസ് ഓഫീസർ മാരയ അജിൻ, സുരേഷ് എന്നിവരുടെയും ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിന് ചാലക്കുടി മേച്ചിറ സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ രതീഷ് കുമാർ 48 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. 23-04-2025 തിയ്യതി വൈകീട്ട് 06.30 മണിക്ക് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം.കെ, സിവിൽ പോലീസ് ഓഫീസർ മാരയ അജിൻ, സുരേഷ് എന്നിവർ പോലീസ് ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ കോൺവെന്റ് റോഡ് ജംഗ്ഷനിൽ വെച്ച് ഒരാൾ അശ്രദ്ധമായി ഇരുചക്ര വാഹനം ഓടിച്ചു വരുന്നത് കണ്ട് ഇരുചക്ര വാഹനം നിർത്തുന്നതിനായി കൈ കാണിച്ച സമയം നിർത്താതെ പോവുകയും ഇയാളെ പിന്തുടർന്ന് തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ഇരുചക്രമോടിച്ചിരുന്ന രതീഷ് കുമാർ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ട് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സമയം ഇയാൾ അറസ്റ്റിന് വഴങ്ങാതെ പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയായിരുന്നു. തുടർന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസിനെ വിളിച്ചു വരുത്തിയാണ് രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന് FIR രജിസ്റ്റർ ചെയ്തു. ഇയാളെ ഇന്ന് 24-04-2025 തിയ്യതി കോടതിയിൽ ഹാജരാക്കും. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർ മാരായ പാട്രിക്.പി.വി, ഉണ്ണികൃഷ്ണൻ.ഇ.ആർ, ജോഫി ജോസ് സിവിൽ പോലീസ് ഓഫീസർ സുരേഷ്, അജിൻ എന്നിവർ ചേർന്നാണ് രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
