മാള കുറുവിലശ്ശേരി സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ആയിരുന്ന കുറിവിലശേരി മാവേലിക്കര സ്വദേശി കപ്ലിയത്ത് വീട്ടിൽ സജീവൻ എന്നയാളെയാണ് തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 03-12-2011 തീയതി മുതൽ 05-11- 2019 തീയതി വരെ മാള കുറുവിലശ്ശേരി സർവീസ് സഹകരണ ബാങ്കിലെ പ്രസിഡണ്ട് ആയിരുന്ന രാധാകൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന സജീവൻ, ജൂനിയർ ക്ലർക്ക് ആയിരുന്ന ടോജോ എന്നിവർ ചേർന്ന് അംഗങ്ങളുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കിയും പ്രതികളുടെ കുടുംബാംഗങ്ങളുടെ പേരിൽ മതിയായ ഈട് ഇല്ലാതെ വായ്പ എടുത്തും 29782585 (രണ്ടുകോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തി എൻപത്തി രണ്ടായിരത്തി അഞ്ഞൂറ്റി എൻപത്തിയഞ്ച്) രൂപ തട്ടിപ്പ് നടത്തിയതിന് മാള സ്വദേശിയും ബാങ്കിലെ സെക്രട്ടറിയുമായിരുന്ന നിക്സൺ എന്നയാളുടെ പരാതിയിൽ 2024 ഡിസംബർ മാസത്തിൽ മാള പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തത് പ്രകാരം തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ആണ് ഈ കേസ് അന്വേഷിച്ചുവന്നിരുന്നത്.ഈ കേസിലെ രണ്ടാം പ്രതിയാണ് സജീവൻ.
സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് സെക്രട്ടറി റിമാന്റിൽ
