Channel 17

live

channel17 live

കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കേസിലെ പ്രതി റിമാന്റിൽ


ആളൂർ : ചാലക്കുടി JFCM കോടതിയുടെ 06/01/25 തീയതിയിലെ protection of women from domestic violence act of 2005 പ്രകാരമുള്ള ഉത്തരവ് നിലനിൽക്കെ വെള്ളയനാട് സ്വദേശിനിയുടെ വീടിന്റെ പിൻവശത്തേക്ക് അതിക്രമിച്ച് കയറി അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച് കോടതിയുടെ ഉത്തരവ് ലംഘിച്ച സംഭവത്തിനാണ് കൊറ്റനെല്ലൂർ കരുവാപ്പടി സ്വദേശി കനംകുടം വീട്ടിൽ ഗ്രീനിഷ് 28 വയസ് എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ സംഭവത്തിന് വെളയനാട് സ്വദേശിനിയുടെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ സംഭവ സ്ഥലത്തിനടുത്ത് നിന്നാണ് ഗ്രിനീഷിനെ പിടികൂടിയത്. ഗ്രീനീഷിനെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
ഗ്രീനീഷിനെതിരെ ആളൂർ പോലീസ് സ്റ്റേഷനിൽ ഈ കേസിലെ പരാതിക്കാരിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനുള്ള കേസും, പരാതിക്കാരിയുടെ വീടിന് മുന്നിൽ പോയി പടക്കം പൊട്ടിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള കേസും, കോടതി ഉത്തരവ് ലംഘിച്ച് പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്. ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അഫ്സൽ.എം, സാബു, സുമേഷ്, എ.എസ്.ഐ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!