അന്തിക്കാട് : അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി വെളുത്തേടത്ത് വീട്ടിൽ രാമചന്ദ്രൻ എന്നയാളുടെ വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി റോഡരികിൽ കിടന്നിരുന്ന കരിങ്കല്ലുകഷണങ്ങളെടുത്ത് രാമചന്ദ്രനെ നേരെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി വട്ടുകുളം വീട്ടിൽ പ്രശാന്തൻ 43 വയസ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന് രാമചന്ദ്രന്റെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പകെ്ടർ കൊച്ചുമോൻ ജേക്കബ് ആണ് പ്രശാന്തനെ അറസ്റ്റ് ചെയ്തത്. പ്രശാന്തന് എതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കസുകളും അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കുണ്ടാക്കിയ ഒരു കേസും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യം ഉണ്ടാക്കിയതിനുള്ള ഒരു കേസുമുണ്ട്.
കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ
