ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ. ബാംഗ്ലൂരിലെ അമ്രഹള്ളിയിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു പറഞ്ഞു. പ്രതിയെ നാളെ പുലർച്ചെ തൃശൂരിലെത്തിക്കും. 2023 ഫേബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലറിൽ റെയ്ഡ് നടത്തിയ എക്സൈസ് സംഘം ഷീലയുടെ ബാഗിൽ നിന്ന് 0.160 ഗ്രാം എം.ഡി.എം.എ അടങ്ങി 12 സ്റ്റാമ്പുകൾ പിടിച്ചെടുത്തത്. എക്സൈസ് സിഐ കെ സതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തുടർന്ന് കേസിൽ അറസ്റ്റിലായ ഷീലക്ക് 72 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2023 മെയ് ഒൻപതിനാണ് ജാമ്യം ലഭിച്ചത്. ഇതിനടയിൽ 2023 മെയ് 29ന് കാക്കനാട് കെമിക്കൽ എക്സാമിനേർസ് ലാബോറട്ടറിയിൽ നടത്തിയ പരിശോധന ഫലം പുറത്ത് വന്നതോടെ ഷീലയുടെ ബാഗിൽ നിന്ന് കണ്ടടുത്തത് ലഹരി മരുന്ന് അല്ലെന്ന് വ്യക്തമാവുകയും ചെയ്തു.കേസ് അന്വേണം ഏറ്റെടുത്ത എക്സൈസ് അസി. കമ്മീഷണർ ടി.എം മജു നടത്തിയ അന്വേഷണത്തിലാണ് കേസിൽ മുഖ്യപ്രതി നാരായാണ ദാസിന്റെ പങ്ക് കണ്ടെത്തിയത്. ഷീലയുടെ മരുകളുടെ അനുജത്തിയായ ലിവിയുടെ സുഹൃത്താണ് നാരായണ ദാസെന്നും അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇതിന് പിന്നാലെ നാരായണ ദാസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതിയിൽ പരാതിപ്പെടുകയും കോടതികൾ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോവുകയുമായിരുന്നു.ലോക്കൽ പൊലീസും ക്രൈബ്രാഞ്ചും എക്സൈസും അന്വേഷിച്ച കേസിൽ നാരായണ ദാസിനെ കസ്റ്റഡിയിലെടുക്കാനോ കേസിലെ തുമ്പ് കണ്ടെത്താനോ സാധിച്ചിരുന്നില്ല.
നിരപരാധിയായ ഷീലയെ കേസിൽ പെടുത്തിയ എക്സൈസ് നടപടി വിവാദമായതോടെ സി.ഐ കെ സതീശനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. രണ്ട് വർഷത്തിലേറെയായി അന്വേഷണം പൂർത്തിയാവാതിരുന്ന കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി V K രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതി നാരായണ ദാസ് ഒളിവിൽ ബാംഗ്ലൂരിലാണെന്ന് കണ്ടെത്തി ഒരുവട്ടം ബാംഗ്ലൂരിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീണ്ടും ബാംഗ്ലൂരിലെത്തിയ എസ്.ഐ.ടി സംഘം ഇന്ന് പുലർച്ചെയാണ് നാരായാണ ദാസിനെ അമ്രഹള്ളിയിൽ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.
ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ
