ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചാ കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പരിയാരം, കാഞ്ഞിരപ്പിള്ളി ദേശത്ത് ,തേമാലിപറമ്പിൽ വീട്ടിൽ ഷാജി 46 വയസ്സ് എന്നയാളെ ചാലക്കുടി KSRTC സ്റ്റാന്റിനടുത്തു നിന്നും ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെയുടെ നേതൃത്വത്തിൽ പിടികൂടി. ഷാജിക്ക് ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ സജീവ് , സബ്ബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, അരുൺ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പ്രതി റിമാന്റിൽ
