ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ കുറ്റിക്കാട് സേവന ക്ലബ് സ്വദേശി നെല്ലിവളപ്പിൽ വീട്ടിൽ ലിബിൻ 27 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
വിക്ടോറിയ ബാറിൽ 13–04-2025 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാൻ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ (45വയസ്സ്) എന്നയാളെ പ്രതികൾ മദ്യപിച്ചു കൊണ്ടിരുന്ന ടേബിളിലേക്ക് ടച്ചിംഗ്സ് കൊണ്ടു കൊടുക്കാത്ത കാരണം പറഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ബാറിലെ അടുക്കളയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയും ബാറിൻെറ മുൻവശം ഗ്ലാസും മറ്റും തല്ലിത്തകർത്തതിൽ 80,000 രൂപയുടെ നഷ്ടം സംഭവിക്കുന്നതിനും ഇടയാക്കിയ സംഭവത്തിന് ബാർ ജീവനക്കാരുടെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലേക്കാണ് ലിബിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ബിബിനെ കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതികളായ പരിയാരം സ്വദേശിയായ അറക്കൽ വീട്ടിൽ ജിജോ 34 വയസ്സ്, സഹോദരങ്ങളായ പരിയാരം കുറ്റിക്കാട് സ്വദേശികളായ കോട്ടക്ക വീട്ടിൽ ലിജോ 30 വയസ്സ്, സഹോദരൻ ലിൻ്റോ 28 വയസ്സ് എന്നിവരെ നേരത്തേ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ സജീവ് , സബ്ബ് ഇൻസ്പെക്ടർമാരായ സിജു മോൻ, ജെയ്സൺ, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.