മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് എ.ആർ. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ ബഹുജന മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. CPIM മാള ഏരിയ സെക്രട്ടറി ടി.കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാജേഷ് ടി ശശിധരൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എസ്.രഘു കെ.വി. ഉണ്ണികൃഷ്ണൻ, സി. ധനുഷ്കുമാർ, കെ.വി. ഡേവിസ് മാസ്റ്റർ മാള ലോക്കൽ സെക്രട്ടറിസലിം പള്ളിമുറ്റത്ത് തുടങ്ങിയവർ സംസാരിച്ചു.
മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു
