Channel 17

live

channel17 live

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശിനി കരോളിൽ വീട്ടിൽ ലത 49 വയസ് എന്നവരും, ഇവരുടെ അയൽവാസിയായ ശ്രീലക്ഷ്മിയും പ്രതികൾക്കെതിരെ പോലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താൽ 11.05.2025 തിയ്യതി വൈകീട്ട് 04.45 മണിക്ക് ലതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ ഹാളിൽ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ലതയുടെ നേർക്ക് ഇരുമ്പ് പൈപ്പ് വീശുകയും ചെയ്ത സംഭവത്തിന് ലതയുടെ പരാതിയിൽ കയ്പ്മംഹലം പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ നിരവധി ക്രമിനൽ കേസിലെ പ്രതിയായ പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശി കിഴക്കേടത്ത് വീട്ടിൽ ഹരിലാൽ 33 വയസ് എന്നയാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ലതയുടെ അയൽവാസി ശ്രീലക്ഷ്മി അയ്യപ്പ കൈകൊട്ടി സംഘം ട്രൂപ്പ് നടത്തി വരുന്നുണ്ട്. ഈ കൈ കൊട്ടികളി സംഘത്തിൽ പ്രതിയായ ഹരിലാലിൻ്റെ മകൾ കൈകൊട്ടി കളിക്കായി പോയിരുന്നു. 07-05-2025 തിയ്യതി ഉണ്ടായിരുന്ന പരിപാടിയിൽ നിന്നും ഹരിലാലിന്റെ മകൾ ഒഴിവായതിനെ തുടർന്ന് കൈകൊട്ടി കളിക്ക് ഉപയോഗിക്കുന്നതിനായി കൊടുത്ത ഡ്രസ് തിരികെ ആവശ്യപ്പെട്ടപ്പോൾ ഡ്രസ് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിപ്പിച്ച് തിരിച്ച് കൊടുത്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് പോലീസിൽ പരാതി കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് ഹരിലാലും സഹോദരൻ ജയശാഖനും ചേർന്ന് ലതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

ഹരിലാലിൻ്റെ പേരിൽ മതിലകം, കൊടുങ്ങല്ലൂർ, കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഘം, വധശ്രമം, അടിപിടി, വീടുകയറി ആക്രമണം, പൊതു സ്ഥലത്ത് പരസ്യമായി മദ്യപാനം എന്നിങ്ങനെയുള്ള 16 ക്രിമിനൽ കേസുകളുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബിലാഷ്, ഹരിഹരൻ, എ എസ് ഐ അൻവറുദ്ദീൻസ ഡ്രൈവർ സി പി ഒ അനന്തുമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!