Channel 17

live

channel17 live

തെരുവുനായ ശല്യത്തിനെതിരെയുള്ള അധികാരികളുടെ അനങ്ങാപ്പാറ നയം : ചാലക്കുടി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധവുമായി ട്വൻ്റി20

വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ നില്പ്സമരം സംഘടിപ്പിച്ച് ട്വൻറി20 ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി. നഗരസഭ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച സമരം തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. അധികൃതരുടെ അനാസ്ഥ മൂലം ചാലക്കുടി ടൗണിൽ തെരുവുനായകളുടെ എണ്ണം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന വ്യാപകമായ ഈ സാമൂഹ്യ വിപത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധ സമ്മേളനത്തിൽ ജോസ് മാവേലി ആവശ്യപ്പെട്ടു. ദിനംപ്രതി നിരവധി പേരാണ് തെരുവു പട്ടികളുടെ വിവിധ തരത്തിലുള്ള ആക്രമണത്തിന് ഇരയായി ശയ്യാവലംബികളാകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികളെ പേടിച്ച് വഴിയിലിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് അറുതി വരുത്താൻ ജനക്ഷേമ പാർട്ടിയായ ട്വൻ്റി 20 പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ചാലക്കുടി നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് പറഞ്ഞു നിയോജകമണ്ഡലം ഭാരവാഹികളായ ജോർജ് മാർട്ടിൻ, പി.ഡി. വർഗീസ്, ഡോൺബോസ്കോ, ഷിബു വർഗീസ് പെരേപ്പാടൻ, ബോണി വെളിയത്ത് , മാത്യൂസ് പാപ്പി, തുടങ്ങിയവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!