ചാലക്കുടി ടൗൺ സഹകരണ ബാങ്കിന്റെ സ്ഥാപക ഡയറക്ടറും മുൻ പ്രസിഡണ്ടും, നിലവിലെ ഭരണസമിതി അംഗവും എക്സ് എംഎൽഎ പികെ ഇട്ടുപി ന്റെ മകനുമായ പി ഐ ജോർജിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗവും ഫോട്ടോ അനാഛാദനവും നടത്തി. ചാലക്കുടി നഗരസഭ ചെയർമാൻ ശ്രീ ഷിബുവാലപ്പൻ ഫോട്ടോഅനാഛാദനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീ ജോയ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ബിജു പുത്തിരിക്കൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ എം എം അനിൽകുമാർ, വി എൽ ജോൺസൺ, ഇടൂപ് ഐനിക്കാടൻ, അഡ്വ കെ ബി സുനിൽകുമാർ, അഡ്വ പി ഐ മാത്യു, സി എസ് സുരേഷ്, വി ഓ പൈലപ്പൻ സുന്ദർദാസ്, ശശി പനമ്പിള്ളി, പിഡി പോൾ, അഡ്വ ആന്റോ ചെറിയാൻ, യുഎസ് അജയകുമാർ, ജാൻ ജോർജ് എന്നിവർ പി എ ജോർജിനെ അനുസ്മരിച്ചു യോഗത്തിൽ പി ഐ ജോർജിന്റെ കുടുംബാംഗങ്ങളും സഹകാരികളും ബാങ്ക് ജീവനക്കാരും പങ്കെടുത്തു, യോഗത്തിൽ ബാങ്ക് സെക്രട്ടറി സോയ്പോൾ നന്ദി പറഞ്ഞു.
അനുസ്മരണയോഗവും ഫോട്ടോ അനാഛാദനവും നടത്തി
