വലപ്പാട് : ‘Operation D Hunt” ൻ്റെ ഭാഗമായി 19.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തൃപ്രയാർ സ്വദേശി പണിക്കവീട്ടിൽ മൻസൂർ 36 വയസ് എന്നയാളെയാണ് നിരോധിത രാസലഹരിയായ MDMA ഉപയോഗിക്കുന്നതിനായി കൈവശം വച്ച് തൃപ്രയാർ ആൽമാവിന് സമീപം റോഡരികിൽ നിൽക്കുന്നതായി കാണപ്പെട്ടതിന് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ് , സബ് ഇൻസ്പെക്ടർ എബിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, പ്രബിൻ എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് മൻസൂറിനെ അറസ്റ്റ് ചെയ്തത്.
വലപ്പാട് MDMA യുമായി ഒരാൾ അറസ്റ്റിൽ
