പുതുക്കാട് : തൃക്കൂർ കോനിക്കര സ്വദേശി വേഴപ്പറമ്പൻ വീട്ടിൽ ജോസ് 58 വയസ് എന്നയാളെ മദ്യം വാങ്ങി നൽകിയതിന്റെ പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്താൽ 16.05.2025 തിയതി രാവിലെ 10.00 മണിയോടെ തൃക്കൂര്‍ കുട്ടിപ്പാലത്തിനടുത്ത് നിന്നെ ജോസിനെ റോഡിലേക്ക് ബലമായി തള്ളിയിട്ടതില്‍ വെച്ച് ജോസിന്റെ തലയോട്ടി പൊട്ടുന്നതിനും തലയില്‍ ഇന്റേണല്‍ ബ്ലീഡിംങ്ങ് ഉണ്ടാവുന്നതിനും ഇടയായ സംഭവത്തിന് തൃക്കൂർ മുട്ടൻസ് കോർണർ സ്വദേശി തുണ്ടത്തിൽ വീട്ടിൽ റോയ് 61 വയസ് എന്നയാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോസ് തൃശൂർ എലൈറ്റ് ആശുപത്രി ICU വിൽ, അബോധാവസ്ഥയിൽ ചികിത്സയിലാണ്. സംഭവ ദിവസം 16-05-2025 തിയ്യതി പരിക്കേറ്റ ജോസും, പ്രതി റോയിയും, തൃക്കൂരിൽ തന്നെയുള്ള ജോയ് എന്നയാളും എന്നിവർ തൃക്കൂർ കുട്ടിപ്പാലത്തിനടുത്തുള്ള പറമ്പിൽ ഇരുന്ന് മദ്യപിച്ചതിന് ശേഷം റോഡരികിലെ കുട്ടിപ്പാലത്തിൽ വന്നിരിക്കുകയും അവിടെ വച്ച് ജോസ് മദ്യത്തിന്റ പണം റോയ് നോട് ചോദിച്ചതിനുള്ള വൈരാഗ്യത്താൽ ജോസിനെ റോഡിലേക്ക് ബലമായി തള്ളിയിടുകയായിരുന്നു. തുടർന്ന് അതു വഴി വന്ന ഒരു ഓട്ടോറിക്ഷയിൽ ജോസിനെ വീട്ടിൽ കൊണ്ട് ചെന്നാക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ജോസ് ഉറക്കത്തിൽ നിന്ന് എണീക്കാതെ ചെന്ന് നോക്കിയപ്പോഴാണ് അവശനിലയിലായത് കണ്ട് ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിലേക്ക് കൊണ്ട് വരികയായിരുന്നു. ഈ സംഭവത്തിന് ജോസിന്റെ അളിയൻ തൃക്കൂർ പള്ളിയറ സ്വദേശി പൈനാടത്ത് വീട്ടിൽ രാജൻ 60 വയസ് എന്നയാളുടെ പരാതിൽ 19-05-2025 തിയ്യതി പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലേക്കാണ് റോയിയെ അറസ്റ്റ് ചെയ്തത്. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, സബ് ഇൻസ്പെക്ടർ ലാലു, എ എസ് ഐ ജോബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്താൽ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ റിമാന്റിലേക്ക്
