അഷ്ടമിച്ചിറ യിലെ കോൾ കുന്നിൽ സ്ഥിതിചെയ്യുന്ന സേവനഗിരിയിലേക്ക് സ്നേഹ സ്വാന്തന സംഗീതവുമായി കൊടുങ്ങല്ലൂരിലെ കൈതപ്രത്തിന്റെ സംഗീത അക്കാദമിയിൽ നിന്നും സംഗീത വിദ്യാർത്ഥികളും അധ്യാപകരും എത്തി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ ഫ്ലാഗ് ഓഫ് ചെയ്തു യാത്ര അയച്ച സംഘത്തെ സേവനഗിരി ഡയറക്ടർ ഫാദർ ലിന്റോ മാഡംബിസ്വീകരിച്ചു. കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു ഫാദർ ജോർജ് തോട്ടാൻ ഫാദർ ലിന്റോ മാടമ്പി സംഗീത അക്കാദമി ചെയർമാൻ ഡേവിഡ് കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹ സ്വാന്തന സംഗീതാലാപനം നടന്നു.ജയൻ തെക്കൂട്ട് , എം എസ് രാധാകൃഷ്ണൻ വി വി രവി – പ്രകാശൻ പഴം കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
അഷ്ടമിച്ചിറയിലെ കോൾ കുന്നിൽ സ്ഥിതിചെയ്യുന്ന സേവനഗിരിയിലേക്ക് സ്നേഹ സ്വാന്തന സംഗീതവുമായി കൊടുങ്ങല്ലൂരിലെ കൈതപ്രത്തിന്റെ സംഗീത അക്കാദമിയിൽ നിന്നും സംഗീത വിദ്യാർത്ഥികളും അധ്യാപകരും എത്തി
