കുപ്രസിദ്ധ ഗുണ്ടകളായ ഫാരിഷ്, അരുൺ പൂപ്പൻ, നിശാന്ത് , ജലീൽ എന്നിവരെ കാപ്പ ചുമത്തി.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 36 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 86 ഗുണ്ടകളെ കാപ്പ ചുമത്തി 48 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ആല വില്ലേജിൽ, കോതപറമ്പ് ദേശത്ത്, വൈപ്പിപാടത്ത് വീട്ടിൽ ഫാരിഷിനെ (36 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലിലാക്കി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എറിയാട് വില്ലേജ്, വൈദ്യർ ജംഗ്ഷൻ ദേശത്ത്, വലിയവീട്ടിൽ ജലീൽ 53 വയസ്സ്, കുറുവിലശ്ശേരി വില്ലേജ്, വലിയപറമ്പ് ദേശത്ത്, അന്തിക്കാട് വീട്ടിൽ അരുൺ പൂപ്പൻ എന്നു വിളിക്കുന്ന അരുൺ 29 വയസ്സ്, നെല്ലായി വില്ലേജ്, കൊളത്തൂർ ദേശത്ത്, തൈവളപ്പിൽ വീട്ടിൽ നിശാന്ത് 24 വയസ്സ് എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്.