Channel 17

live

channel17 live

റോഡ് നിർമ്മാണം: അവലോകന യോഗം ചേർന്നു

ചേലക്കര നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗം യു ആർ പ്രദീപ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേലക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്നു.വിവിധ കാരണങ്ങളാൽ തടസ്സം നേരിടുന്ന റോഡ് നിർമ്മാണം കഴിവതും വേഗം നടത്തുന്നതിനും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഡ്രൈനേജ് അടക്കം വൃത്തിയാക്കി മുന്നൊരുക്കങ്ങൾ നടത്തുന്നതിനും എംഎൽഎ നിർദേശം നൽകി.

തലശ്ശേരി ചിറ്റണ്ട റോഡ് നിർമ്മാണം പൂർത്തിയായതായി എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. റോഡുകളിൽ ചോർച്ചയുള്ള
ഇടങ്ങളിലെ റോഡ് പൊളിക്കാത്ത രീതിയിൽ പൈപ്പ് ലൈൻ വർക്കുകൾ പൂർത്തീകരിക്കാൻ എം എൽ എ നിർദേശം നൽകി. പൊതുമരാമത്ത് റോഡ് സൂപ്രണ്ടിംഗ് എഞ്ചിനീയർ പി വി ബിജി, അസിസ്റ്റൻ്റ് എഞ്ചിനീയർ ഷിസ വി എസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!