മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കരിയർ വ്യക്തിത്വ വികസന ശില്പശാലയും നടത്തി. തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് പി.ആർ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് വിദ്യാർത്ഥികളെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു വിജയൻ, ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത് സെക്രട്ടറി പി.ബി ജോഷി, പഞ്ചായത്ത് അംഗങ്ങളായ എ.എസ് സുനിൽ കുമാർ, നിജി വത്സൻ, കെ. വൃന്ദകുമാരി, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സഞ്ജയൻ, നിതാ അർജുനൻ തുടങ്ങിയവർ സംസാരിച്ചു.