മാള : മാള അഷ്ടമിച്ചിറ സ്വദേശി പാലക്കാടൻ വീട്ടിൽ ഹരിദാസൻ എന്നയാളുടെ മകന് ജോർജിയായിൽ ജോലിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 30-09-2024 തിയ്യതി മുതൽ 2511-2024 തിയ്യതി വരെയുള്ള കാലയളവിൽ പല തവണകളായി ₹ 4,93,500 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി വിസ ശരിയാക്കി കൊടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് മാള പോലീസ് സ്റ്റേഷനിൽ ഹരിദാസന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ മാടക്കത്തറ പാണ്ടിപ്പറമ്പ് സൂര്യനഗർ സ്വദേശി ഷാൻ എന്നറിയപ്പെടുന്ന ഷെനീർ 39 വയസ് എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. 31-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയ ഷെനീറിനെ റിമാന്റ് ചെയ്തു ഷെനീർ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്. മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് ബാഷി, എ എസ് ഐ ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് ₹ 4,93,500 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ
