വെള്ളാങ്കല്ലൂർ : അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലപ്സംഗ്രാൻ്റും, സ്റ്റൈപൻ്റും വിതരണം നടത്തണമെന്ന് കെപിഎംഎസ് വെള്ളാങ്കല്ലൂർ യൂണിയൻ പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. എം വി അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തകയോഗം കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം പി കെ ശിവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ പി.സി .ബാബു മുഖ്യപ്രഭാഷണം നടത്തി എം . വി .പുരുഷോത്തമൻ, ചന്ദ്രൻ മനവളപ്പിൽ, ഇ.കെ മോഹൻദാസ് ,കെ.കെ ശിവരാമൻ,ടി.കെ. ജയൻ എന്നിവർ സംസാരിച്ചു .
ലപ്സം ഗ്രാന്റും സ്റ്റൈപൻ്റും ഉടൻ വിതരണം ചെയ്യണം കെ പി എം എസ്
