Channel 17

live

channel17 live

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


അഷ്ടമിച്ചിറ : കേരള പുലയർ മഹാസഭ: പഴൂക്കര -മോഡേൺ കുന്ന് ശാഖയുടെ പഠനോപകരണ വിതരണവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെഅനുമോദന യോഗവും KPMS സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ .പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പി.എസ് അഭിലാഷ് ആദ്യക്ഷത വഹിച്ചു. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും പട്ടികജാതി വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച തുക വെട്ടിക്കുറച്ച നടപടി ഏറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു .സഭയ്ക്ക് പട്ടികജാതി ജന വിഭാഗങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി വലിയ സമരങ്ങൾ ഏറ്റെടുക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇന്നും കടന്നു പോകുന്നതെന്നും സൂചിപ്പിച്ചു. കേരളത്തിലെ സർക്കാരിൻറെ പല നടപടികളും പ്രായോഗികമായി എത്തുമ്പോൾ പട്ടികജാതി വിഭാഗങ്ങൾക്ക് ദോഷകരമായാണ് ഭവിക്കുന്നത് .ഭവന പദ്ധതി ലൈഫ് പദ്ധതിയുമായി ക്രമീകരിച്ചപ്പോൾസംഭവിച്ചത്ഒരു ഉദാഹരണമെന്നും പറഞ്ഞു. സെക്രട്ടറി പി. സി. മണി സ്വാഗതം പറഞ്ഞു. മികച്ച വിജയം നേടിയ അപർണ മണി ആതിര എന്നിവരെ അനുമോദിച്ചുകൊണ്ട് യൂണിയൻ സെക്രട്ടറി വിനയൻമംഗലപ്പിള്ളി’ യൂണിയൻ പ്രസിഡണ്ട് പി.സി. സുബ്രൻ ,ടി.യു കിരൺപി.കെ വിശ്വംഭരൻ, പി.എസ് സന്ദീപ്എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!