കൊടുങ്ങല്ലൂർ : 24-05-2025 തിയ്യതി രാത്രി 08.30 മണിക്ക് മുവാറ്റുപുഴ പുളിഞ്ചോട് സ്വദേശി പൈനായിൽ വീട്ടിൽ ആഷിക് 27 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ഇയാൾ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള സ്ഥാപനത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നത് അവിടെ നിന്ന് മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിലെ പ്രതികളായ ചേരനെല്ലൂർ ജയ കേരളം സ്വദേശി തൃകൂക്കാരാൻ വീട്ടിൽ റോഷൻ 27 വയസ്, ചേർപ്പ് ചെറിയകനാൽ സ്വദേശി ശാങ്ങാട്ടുകാര വീട്ടിൽ അജിത്ത് 34 വയസ്സ്, ഇടത്തുരുത്തി സ്വദേശി മണപ്പാട്ട് വീട്ടിൽ ആകാശ് 32 വയസ്സ്, എടത്തുരുത്തി കുട്ടമംഗലം സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ 52 വയസ്സ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിമും സംഘവും എറണാംകുളം ചേരാനെല്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.
വാഹനം മോഷണം, 4 അംഗ അന്തർ ജില്ലാ വാഹന മോഷണ സംഘം പിടിയിൽ, മോഷ്ടിച്ച, ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു, പ്രതികൾ റിമാന്റിലേക്ക്
